EWSCES എന്ന ചുരുക്ക നാമത്തിൽ അറിയപ്പെടുന്ന നമ്മുടെ സംഘടന തികച്ചും സ്വതന്ത്രമായി ജാതി - മത - രാഷ്ട്രീയ ചിന്തകൾക്ക് അതീതമായി ഇലക്ട്രിക്കൽ രംഗത്ത് ജോലി എടുക്കുന്നവരുടേയും, ഏറ്റെടുക്കുന്നവരുടേയും കേരളത്തിലെ ഏക സംഘടനയാണ് EWSCES.
2008 സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത് തൊഴിൽ രംഗത്ത് പ്രവർത്തിക്കുകയും ഒരു പാട് നല്ല പ്രവർത്തനങ്ങൾ 2015 2015 നിർദ്ദേശാനുസരണം മാസത്തിൽ ഈ ട്രേഡ് യൂണിയൻ അതെ മാസത്തിൽ തന്നെ 10-04-2016 നമ്പറിൽ ട്രേഡ് യൂണിയൻ അംഗീകാരം ലഭിക്കുകയും ചെയ്തു. തുടർന്നങ്ങോട്ടും സംഘടന വിപുലമായ മുന്നേറ്റത്തോടെ തൊ ഴിലാളികളുടെ ഉന്നമനത്തിനായി നിരന്തരം ശബ്ദമുയർത്തുകയും തൊഴിൽ വിഷയങ്ങ ളിൽ ഇടപെടുകയും പരിഹാരം കാണുകയും ചെയ്ത് വയറിംഗ് തൊഴിലാളികൾക്കിടയിലെ നിറ സാന്നിദ്ധ്യമായി മാറികഴിഞ്ഞു. മാത്രവുമല്ല കുറഞ്ഞകാലം കൊണ്ടും പ്രവർത്തന മികവ് കൊണ്ടും സംഘടനാ ബാനറിൽ മെമ്പർമാരെ ക്ഷേമനിധിയിൽ അംഗങ്ങളാക്കാനുള്ള ഒപ്പധികാരം ലഭിച്ചതും അംഗങ്ങളാക്കാൻ സാധിച്ചതും നേട്ടങ്ങളിൽ എടുത്ത് പറയേണ്ട ഒന്നാണ്.
2018 ലും 2019 ലും കേരളത്തിന്റെ വിവിധ ജില്ലകളിൽ ഉണ്ടായ ദുരന്തത്തിൽ (പ്രളയം മൂലം) ദുരിതമനുഭവിച്ച സമൂഹത്തിന് താങ്ങും തണലുമായ് നിന്ന് ഓണവും പെരുന്നാളും മാറ്റിവെച്ച് തൊഴിലാളികൾ സൗജന്യമായി വയറിംഗ് ജോലികൾ പൂർത്തീകരിച്ച് നൂറ്. മാത്രവുമല്ല നിരവധി കുടുംബങ്ങൾക്ക് സൗജന്യമായി R C C B (E L C B) കൾ സ്ഥാപിച്ചു കൊണ്ട് സുരക്ഷയ്ക്ക് പ്രാധാന്യം നൽകാനും സുരക്ഷ ഉറപ്പ് വരുത്താനും EWSCES ന് സാധിച്ചിട്ടുണ്ട്. കൂടാതെ സമൂഹത്തിൽ അവശത അനുഭവിക്കുന്ന പാവപ്പെട്ട സഹോദരി സഹോദരൻമാർക്ക് ജാതി നോക്കാതെ മതം നോക്കാതെ രാഷ്ട്രീയം നോക്കാതെ സൗജന്യമായി മെറ്റീരിയൽസ് ഉൾപ്പെടെ നൽകി വീടുകൾ വയ റിംഗ് നടത്തി സാധിച്ചതും ആ പാവങ്ങളുടെ പ്രാർത്ഥനയുടെയും ഈ സംഘടന ഇന്ന് നിസ്വാർത്ഥ സേവനത്തിന്റെ വീടുകൾ വയ.
പെർമിറ്റുകളും, ലൈസൻസുകളും കരസ്ഥമാക്കിയവരെ മാത്രം അംഗത്വം നൽകി സംരക്ഷിച്ചുപോരുക എന്നതാണ് ഈ സംഘടയുടെ മുഖ്യ ലക്ഷ്യം. ഒട്ടനവധി പോരാട്ട ങ്ങൾക്ക് മുന്നിൽ നിന്ന് നയിക്കാനും, അവകാശങ്ങൾ നേടിയെടുക്കാനും ഈ ചുരു ങ്ങിയ കാലം കൊണ്ട് EWSCES ന് സാധിച്ചു എന്നത് ഈ സംഘടയുടെ അംഗബലം കൊണ്ടും മെമ്പർമാരുടെ നിസീമമായ സഹകരണം കൊണ്ടും മാത്രമാണ്.
ഇനിയും ഒരു പാട് അവകാശങ്ങൾ നേടിയെടുക്കാൻ നമുക്ക് ഉണ്ട് .നേടിയെടുത്ത് സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ആയതിന്റെ തുടർ പ്രവർത്തനത്തിനും തൊഴിലാളിക ളുടെ ഉന്നമനത്തിനുമായി ഏവരെയും EWSCES എന്ന കുടുംബത്തിലേക്ക് ഹൃദ്യമായി സ്വാഗതം ചെയ്യുന്നു.
- അഷ്റഫ് ചുങ്കത്തറ
- ജനറൽ സെക്രട്ടറി
-ഫോൺ: 9188617301
- Fixed some errors
- Change some ui